തിരുവനന്തപുരം: പീഡന കേസിൽ പെട്ടതിനെ തുടർന്ന് രാജിവച്ച രഞ്ജിത്തിന് പകരം ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.
നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമാ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നൽകിയത്
Chairman of Premkumar Film Academy.